ലോകത്തെ ഏറ്റവും വലിയ അഭയാര്‍ഥി സമൂഹമായി സിറിയക്കാര്‍ മാറുമെന്ന് യു.എന്‍
അഫ്ഗാനികളെ പിന്തള്ളി വൈകാതെ ലോകത്തെ ഏറ്റവും വലിയ അഭയാര്‍ഥി സമൂഹമായി സിറിയക്കാര്‍ മാറുമെന്ന് യു.എന്‍ റിപ്പോര്‍ട്ട്. ഹൈ കമ്മീഷണര്‍ ഫോര്‍ റെഫ്യുജീസ് അന്റോണിയോ ഗട്ടേഴ്‌സ് ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സിറിയന്‍ അഭയാര്‍ഥി സമൂഹത്തിന്റെ എണ്ണം നാല്പതു ലക്ഷം കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സിറിയന്‍ വിഷയത്തില്‍ രക്ഷാസമിതി അടിയന്തരമായി പ്രമേയം കൊണ്ടുവരണമെന്നൂം യു.എന്‍ വ്യക്തമാക്കുന്നു.
നാലു വര്‍ഷമായി തുടരുന്ന ആഭ്യന്തര കലാപത്തില്‍ 140,000 പേര്‍ കൊല്ലപ്പെട്ടതായാണ് സര്‍ക്കാര്‍ വിരുദ്ധ സംഘടനകള്‍ നല്കുന്ന റിപ്പോര്‍ട്ട്. മാനുഷിക പരിഗണന അര്‍ഹിക്കുന്ന 93 ലക്ഷത്തോളം പേര്‍ സിറിയയിലുണ്ടെന്നും യു.എന്‍ പറയുന്നു. 2012 അവസാനത്തോടെ അഫ്ഗാന്‍ അഭയാര്‍ഥികളുടെ എണ്ണം 26 ലക്ഷമായിരുന്നുവെന്നും യുഎന്‍ ഹൈക്കമ്മീഷണര്‍ റെഫ്യുജീസ് ചൂണ്ടിക്കാട്ടുന്നു. ഇവരില്‍ പകുതിയും കുട്ടികളാണെന്നും യു.എന്‍ കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha