ലോകം മുഴുവനും സൗജന്യ വൈഫൈ ഇന്‍ര്‍നെറ്റ് കണക്ഷന്‍ ലഭ്യമാകുന്നു
അമേരിക്ക ആസ്ഥാനമായ കമ്പനി ലോകം മുഴുവന്‍ സൗജന്യ വൈഫൈ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കുന്നു. ലോകം മുഴുവനുമുള്ളവര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാകുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് മീഡിയ ഡവലപ്‌മെന്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് വൃത്തങ്ങള്‍ അറിയിച്ചു.
ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനാണ് മീഡിയ ഡലവപ്‌മെന്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് .
ശൂന്യാകാശത്തു നിന്ന് ലോകം മുഴുവന്‍ സൗജന്യ വൈഫൈ കണ്‌ക്ഷന്‍ നല്‍കുന്നത് നൂറ് കണക്കിന് സാറ്റലൈറ്റ് ക്യൂബുകളുടെ സഹായത്തോടെയാണ് .ആര്‍ക്കുവേണമെങ്കിലും കമ്പ്യൂട്ടറുകളിലോ ഫോണുകളിലോ ഇന്റര്‍നെറ്റ് ഉപയോഗിക്കാം
ലോകത്തെ 40 ശതമാനത്തോളം ആളുകള്‍ക്ക് ഇപ്പോഴും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്ന മനസ്സിലാക്കിയ സംഘടന എല്ലാവര്‍ക്കും ഈ സൗകര്യം ലഭിക്കാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു പദ്ധതി ആസൂത്രണം ചെയ്‌തത് . നോര്‍ത്ത് കൊറിയ പോലെ ഇന്റര്‍നെറ്റ് ഉപയോഗം സര്‍ക്കാര്‍ നിയന്ത്രിക്കുന്ന രാജ്യങ്ങളിലെ ജനങ്ങള്‍ക്കും ഈ പദ്ധതി ഗുണം ചെയ്യുമെന്ന് സംഘടന അഭിപ്രായപ്പെട്ടു.
വന്‍നഗരങ്ങളിള്‍ ലഭിക്കുന്ന അതേ വേഗതയില്‍ ആഫ്രിക്കയിലെ ഉള്‍പ്രദേശങ്ങളിലും സൈബിരീയയിലും മറ്റ് ഉള്‍ പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകുമെന്ന് സംഘടന വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha