കുട്ടി പിശാചെന്ന് ആരോപിച്ച് കുഞ്ഞിനെ വായ് താഴിട്ട് പൂട്ടി കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍
നൈജീരിയയില്‍ നാലു വയസ്സുകാരനെ കുട്ടിപ്പിശാചെന്ന് ആരോപിച്ച് പിതാവ് കൊലപ്പെടുത്തി . സംഭവത്തില്‍ 30 വയസ്സുകാരനായ പിതാവായ എല്‍വിസ് അറസ്റ്റിലായി . കുട്ടിയെ പിശാചെന്ന് ആരോപിച്ച് ദോഹോപദ്രവം ഏല്‍പ്പിക്കുകയും വായ് താഴിട്ട് പൂട്ടുകയും ചെയ്‌തു.
സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ഇയാള്‍ ഈ അടുത്ത കാലത്തായി തനിക്കുണ്ടായ ദൗര്‍ഭാഗ്യങ്ങങ്ങള്‍ക്കെല്ലാം ഈ കുഞ്ഞാണ് കാരണമെന്ന് പറഞ്ഞ് പലവിധത്തിലും കുട്ടിയെ ഉപദ്രവിക്കുമായിരുന്നു. രണ്ടാഴ്‌ചയ്‌ക്കു മുമ്പ് കുട്ടിയെ ഒരുപാട് തല്ലുകയും വൈദ്യുതി ഇസ്‌തിരിപ്പെട്ടി ഉപയോഗിച്ച് ദേഹമാസകലം പൊള്ളിക്കുകയും ചെയ്‌തു. അതിനുശേഷം ഒരു പ്ലാസ്റ്റിക് ഡ്രമ്മിലിട്ട് പൂട്ടുകയും ചെയ്‌തു.
കടയില്‍ പോയി തിരിച്ചു വന്ന മാതാവ് കുഞ്ഞിനെ കാണാതെ വിഷമിച്ചു. അന്വേഷണത്തിനൊടുവിലാണ് പ്ലാസ്റ്റിക് ഡ്രമ്മിലുള്ള കൂഞ്ഞ് മരണപ്പെട്ടതായി കണ്ടത് . ഉടനെ തന്നെ ഇവര്‍ പോലീസിനെ വിളിച്ചു. പോലീസ് എത്തി ഇയാളെ പിടികുടുകയായിരുന്നു. മാനസിക രോഗിയെ പോലെ എല്‍വിസ് അഭിനയിച്ചെങ്കിലും ഇയാള്‍ക്ക് ഒരു കുഴപ്പവുമില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു.
https://www.facebook.com/Malayalivartha