യുക്രൈയിലെ ക്രീമിയ വിമാനത്താവളം സായുധസംഘം പിടിച്ചെടുത്തു
യുക്രൈയിനില്‍ ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് ക്രീമിയ പ്രവിശ്യയിലെ വിമാനത്താവളം സായുധസംഘം പിടിച്ചെടുത്തു. ഇവിടത്തെ പ്രാദേശിക സര്‍ക്കാര്‍ ആസ്ഥാനവും പാര്‍ലമെന്റ് മന്ദിരവും ആയുധധാരികള്‍ കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. റഷ്യന്‍ സൈന്യമാണ് ഈ ആക്രമണത്തിനു പിന്നിലെന്നാണ് സൂചന.
റഷ്യന്‍ നാവികസേനയുടം പതാകകള്‍ വഹിച്ച ആയുധധാരികളാണ് സിംഫെറോപോളിലെ വിമാനത്താവളം കൈയടക്കിയത് . ഇവിടത്തെ പാര്‍ലമെന്റിന്റെ നിയന്ത്രണവും ഭരണവും റഷ്യന്‍ അനുകൂല .യൂണിറ്റി പാര്‍ട്ടി പിടിച്ചെടുത്തിരുന്നു.
റഷ്യന്‍ ആക്രമണത്തിനെതിരെ യുക്രൈന്‍ പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി അതിനിടെ പുതി.യ സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കുമെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചു.
കൂടാതെ, യാനുകോവിച്ചിന് സ്വിസ് ബാങ്കുകളില്‍ അക്കൗണ്ടുണ്ടെങ്കില്‍ അത് മരവിപ്പിക്കുമെന്ന് സ്വിറ്റ്‌സര്‍ലന്റ് വ്യക്തമാക്കി. അദ്ദേഹത്തിന്റെ മകനു മാത്രം 50 കോടി ഡോളറിന്റെ നിക്ഷേപം സ്വിസ് ബാങ്കുകളിലുണ്ടെന്നാണ് റിപ്പോര്‍ട്ട് . പുതിയ സര്‍ക്കാരിന് റഷ്യ സഹായം നിഷേധിച്ചതിനെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് അവര്‍ സഹായം തേടിയിട്ടുണ്ട് .
https://www.facebook.com/Malayalivartha