സംസ്‌കാര ചടങ്ങിനിടെ മരിച്ചയാള്‍ ഏഴുന്നേറ്റു
മരണാന്തര ചടങ്ങുകള്‍ക്കായി ശ്‌മശാനത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ മൃതദേഹത്തിന് ജീവന്‍ വച്ചു. മിസ്സിസ്സിപ്പിയിലെ 78 കാരനായ വാള്‍ട്ടര്‍ വില്യംസ് എന്ന കര്‍ഷകനാണ് ശ്‌മശാന നടത്തിപ്പുകാരന്‍ മരിച്ചെന്ന് സ്ഥിരീകരിച്ച് ശ്‌മശാനത്തിലേക്ക് കൊണ്ടു പോകവെ ബോഡി ബാഗിനുള്ളില്‍ നിന്നും കാലിട്ടടിയും ശ്വാസം വലിക്കുന്നതും കണ്ടത് .
ഹോം നള്‌സ് വിളിച്ച് വില്യംസ് മരിച്ചെന്ന് പറഞ്ഞിട്ടാണ് ശ്‌മശാനം നടത്തിപ്പുകാരന്‍ ഡെക്‌സ്റ്റര്‍ ഹൊവാര്‍ഡ് സഹായിയുടെ കൂടെ ബുധനാഴ്‌ച രാത്രി മിസ്സിസ്സിപ്പിയിലെ വീട്ടിലെത്തിയത്. ഇടയില്‍ വില്യംസിന്റെ ബന്ധുവും വിവരം പറഞ്ഞ് ഹൊവാര്‍ഡിനെ വിളിച്ചിരുന്നു. നാഡിമിടിപ്പ് പരിശോധിച്ച് മരണം സ്ഥിരീകരിച്ചു.
ശ്‌മശാനത്തിലെത്തിയപ്പോള്‍ ചടങ്ങുകള്‍ക്കായി വൃത്തിയാക്കാനൊരുങ്ങുന്നതിനിടയിലാണ് ബോഡിബാഗ് അനങ്ങുന്നത് കണ്ടത് . ഉടനെ ഓടിചെന്ന് നോക്കിയപ്പോള്‍ കാലിട്ടിളക്കുന്നതും ശ്വാസമെടുക്കുന്നതും കണ്ടു . പെട്ടെന്ന് ആംബുലന്‍സ് വിളിച്ച് ആശുപത്രിയില്‍ എത്തിച്ചു.
ജനങ്ങളും വീട്ടുകാരും ആകെ അന്തം വിട്ടിരിക്കുകയാണ് . അതിനേക്കാള്‍ അപ്പുറം ഹൊവാര്‍ഡും. തന്റെ 12 വര്‍ഷത്തെ അനുഭവത്തില്‍ ഇത്തരത്തില്‍ ഒരനുഭവം ആദ്യമായിട്ടാണെന്ന് ഹൊവാര്‍ഡ് പറയുന്നു. ഹൃദയമിടിപ്പ് സാധാരണ നിലയിലാക്കാനുള്ള ഇലക്‌ട്രോണിക് ഉപകരണം ഫിബ്രിലേറ്റര്‍ വില്യംസ് ഉപയോഗിച്ചിരുന്നു. നിന്നു പോയ ഹൃദയമിടിപ്പ് ഈ ഉപകരണമായിരിക്കാം ഹൃദയത്തിനെ മിടിപ്പിച്ചതെന്ന് ഹൊവാര്‍ഡ് മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha