നൈജീരിയയില്‍ ബോംബ് സ്‌ഫോടനം : 51 പേര്‍ കൊല്ലപ്പെട്ടു
വടക്കുകിഴക്കന്‍ നൈജീരിയയിലുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ 51 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനം നടന്നത് മൈദുഗരിയിലെ ഒരു മാര്‍ക്കറ്റിലാണ് . ഈ സ്‌ഫോടനം നടന്ന സ്ഥലത്തിനു സമീപം വിവാഹ ചടങ്ങുകള്‍ നടക്കുന്നുണ്ടായിരുന്നു. കൂടാതെ ഫുട്‌ബോള്‍ മത്സരം കാണാനായി ധാരാളം പേര്‍ അവിടെ കൂടി നിന്നതും അപകടരംഗം കൂടുതല്‍ വഷളായി.
കാറിലും ഒരു ട്രക്കിലുമാണ് ബോംബുകള്‍ ഘടിപ്പിച്ചിരുന്നത് . ട്രക്കിനുള്ളില്‍ ഒളിപ്പിച്ചിരുന്ന ബോംബാണ് ആദ്യം പൊട്ടിയത് . ട്രക്കിലുണ്ടായിരുന്ന തടികളുടെ ഇടയില്‍ ഒളിപ്പിച്ചാണ് ബോംബ് വച്ചിരുന്നത് . രണ്ടാമത് കാറിന്റെ ഉള്ളില്‍ നിന്നാണ് സ്‌ഫോടനം ഉണ്ടായത് .
ഇസ്ലാമിസ്റ്റ് തീവ്രവാദ ഗ്രൂപ്പായ ബോക്കോ ഹറാമിന്റെ ജന്മസ്ഥലത്താണ് അപകടം നടന്നതെന്ന് റെഡ്‌ക്രോസ് വക്താവ് പറയുന്നു. എന്നാല്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
https://www.facebook.com/Malayalivartha