ഓസ്‌കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, ഗ്രാവിറ്റിക്ക് 5 പുരസ്‌കാരങ്ങള്‍ , ജെയോര്‍ഡ് മികച്ച സഹനടന്‍ , ലൂപ്പിറ്റ സഹ നടി
എണ്‍പത്തി ആറാമത് ഓസ്‌കാര്‍ അവാര്‍ഡ് പ്രഖ്യാപനം തുടരുന്നു. മികച്ച സഹനടനുള്ള പുരസ്‌കാരം ‘ദല്ലാസ് ബയേഴ്‌സ് ക്ലബി’ലെ പ്രകടനത്തിലൂടെ ജെയേര്‍ഡ് ലെറ്റോയും സഹനടിക്കുള്ള പുരസ്‌കാരം ’12 ഇയേഴ്‌സ് ഇ സ്ലേവി’ലൂടെ ലുപ്പീറ്റ ന്യോങ്കോയും സ്വന്തമാക്കി.
ഗ്രാവിറ്റി ഇതുവരെ 5 പുരസ്‌കാരങ്ങള്‍ നേടി. വിഷ്വല്‍ ഇഫക്ട്‌സ്,സൗണ്ട് മിക്‌സിംഗ്, സൗണ്ട് എഡിറ്റിംഗ്, ഛായാഗ്രഹണം, എഡിറ്റിംഗ് എന്നീ പുരസ്‌കാരങ്ങളാണ് ഗ്രാവിറ്റി സ്വന്തമാക്കിയത്. 10 നോമിനേഷനുകളുമായി ഗ്രാവിറ്റിയും അമേരിക്കന്‍ ഹസിലുമാണ് മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ മുന്നില്‍.
12 ഇയേഴ്‌സ് എ സ്ലേവിന് 9 നോമിനേഷനുകളാണുള്ളത്. 9 ചിത്രങ്ങളാണ് ഇക്കുറി മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിനായി മാറ്റുരുക്കുന്നത്. ക്യാപ്റ്റന്‍ ഫിലിപ്‌സ്, ദല്ലാസ് ബയേഴ്‌സ് ക്ലബ്, ഹെര്‍, നെബ്രാസ്‌ക, ഫിലോമിന, ദു വുള്‍ഫ് ഓഫ് വാള്‍ സ്ട്രീറ്റ് തുടങ്ങിയവയാണ് മികച്ച ചിത്രത്തിനായി മത്സരിക്കുന്ന മറ്റ് ചിത്രങ്ങള്‍. ഗ്രാവിറ്റി ഒരുക്കിയ അല്‍ഫോണ്‍സോ കുറോണിനാണ് മികച്ച സംവിധായകനുള്ള സാദ്ധ്യത കല്‍പ്പിക്കപ്പെടുന്നത്. മികച്ച നടനുള്ള നോമിനേഷന്‍ പട്ടികയില്‍ ക്രിസ്റ്റ്യന്‍ ബേയ്ല്‍, ബ്രൂസ് ഡേണ്‍, ലിയാനാര്‍ഡോ ഡി കാപ്രിയോ, മാത്യു മക്കനേ, ഷിവറ്റല്‍ എജിയോഫോര്‍ എന്നിവരാണുള്ളത്. മികച്ച നടിക്കുള്ള പുരസ്‌കാരത്തിനാണ് ഇത്തവണ ഏറ്റവും കടുത്ത മത്സരം.
ഹോളിവുഡിലെ ഡോള്‍ബി തിയറ്ററിലാണ് ഓസ്‌കാര്‍ പുരസ്‌കാര ദാനചടങ്ങ് നടക്കുന്നത്. ശങ്കര്‍ മഹാദേവന്റെ ‘മുജ്‌സേ ഹോഗി’ എന്ന ഗാനം മാത്രമാണ് ഇത്തവണത്തെ ഇന്ത്യയുടെ പ്രതീക്ഷ.
https://www.facebook.com/Malayalivartha