ഗ്രാവിറ്റിക്ക് 7 പുരസ്‌കാരങ്ങള്‍ ... ട്വല്‍വി ഇയേഴ്‌സ് എ സ്‌ളേവ് മികച്ച ചിത്രം, അല്‍ഫോണ്‍സോ ക്വാരോണ്‍ സംവിധായകന്‍ , മാത്യൂ മക്കനേ നടന്‍ , കെയ്റ്റ് നടി
സ്റ്റീവ് മക്കെയിന്‍ സംവിധാനം ചെയ്ത 12 ഇയേഴ്‌സ് എ സ്‌ളേവ് എണ്‍പത്തി ആറാമത് ഓസ്‌കാര്‍ പുരസ്‌കാരം സ്വന്തമാക്കി. ഗ്രാവിറ്റി ഒരുക്കിയ അല്‍ഫോണ്‍സോ ക്വാരോണ്‍ ആണ് മികച്ച സംവിധായകന്‍.
ബഹിരാകാശ ലോകത്തെ വിസ്മയകാഴ്ച്ചയിലേക്ക് മിഴി തുറന്ന ഗ്രാവിറ്റി ഓസ്‌കാറില്‍ ഏഴ് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. സംവിധാനത്തിന് പുറമെ ഛായാഗ്രഹണം, സംഗീതം, ശബ്ദ മിശ്രണം, ചിത്ര സംയോജനം അടക്കമുള്ള സുപ്രധാന പുരസ്‌കാരങ്ങളാണ് ഗ്രാവിറ്റി നേടിയത്.
ഡലാസ് ബയേസ് ക്ലബിലെ അനുപമ പ്രകടനത്തിലൂടെ മാത്യൂ മക്കനേ മികച്ച നടനായി. ബ്ലൂ ജാസ്മിനില്‍ മികച്ച അഭിനയപ്രകടനം കാഴ്ച്ചവെച്ച കെയ്റ്റ് ബ്ലാന്‍ചെറ്റാണ് മികച്ച നടി. കടുത്ത മത്സരത്തിനൊടുവില്‍ ആമി ആദംസിനേയും സാന്ദ്ര ബുള്ളോക്കിനേയും പിന്തള്ളിയാണ് കേറ്റ് മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.
പേര് സൂചിപ്പിക്കുന്നത് പോലെ പന്ത്രണ്ട് വര്‍ഷം അടിമയായി കഴിയേണ്ടിവന്ന ഒരു കറുത്തവര്‍ഗ്ഗക്കാരന്റെ കഥയാണ്12 ഇയേഴ്‌സ് എ സ്ലേവ് എന്ന സിനിമയുടെ പ്രമേയം . സോളന്‍ നോര്‍ത്തപ്പ് എന്നൊരു കറുത്തവര്‍ഗ്ഗക്കാരന്റെ ആത്മകഥയില്‍ നിന്നാണ് ഈ സിനിമ പിറന്നത്. സ്റ്റീവ് മക്ക്വീനാണ് ചിത്രം സംവിധാനം ചെയ്തത്.
ഡാലസ് ബയേഴ്‌സ് ക്ലബ്ബിലെ അനുപമ പ്രകടനത്തിലൂടെ ജയേഡ് ലെറ്റോ മികച്ച സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കി. 12 ഇയേഴ്‌സ് എ സ്ലേവിലൂടെ കെനിയന്‍ അഭിനേത്രി ലൂപ്പിറ്റ യങ്ങോ മികച്ച സഹനടിയായി. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം ഇറ്റാലിയന്‍ ചിത്രമായ ദ ഗ്രേറ്റ് ബ്യൂട്ടി നേടി. ചമയ, കേശാലങ്കാര പുരസ്‌കാരം ഡല്ലാസ് ബയേഴ്‌സ് ക്ലബ്ബിനാണ്. ഇതേസമയം ഓസ്‌കാറില്‍ 10 നാമനിര്‍ദേശങ്ങള്‍ ലഭിച്ച അമേരിക്കന്‍ ഹസിലിന് പുരസ്‌കാരങ്ങള്‍ ഒന്നും ലഭിച്ചില്ല. ഓസ്‌കാര്‍ നിര്‍ണയിക്കുന്ന, 6028 അംഗങ്ങള്‍ ഉള്‍പ്പെട്ട അക്കാദമി വോട്ടിംഗ് ചൊവ്വാഴ്ച തന്നെ പൂര്‍ത്തിയായിരുന്നു. ഹോളിവുഡിലെ ഡോള്‍ബി തിയറ്ററിലാണ് ഓസ്‌കാര്‍ പുരസ്‌കാര ദാനചടങ്ങ് നടന്നത്.
ഓസ്കാര്‍ പുരസ്കാരങ്ങള്‍
സഹനടന്‍-ജെയേര്‍ഡ് ലെറ്റോ(ദല്ലാസ് ബയേഴ്‌സ് ക്ലബ്)
സഹനടി: ലുപ്പീറ്റ നിയോങ്കോ (12 ഇയേഴ്‌സ് എ സ്ലേവ്)
തിരക്കഥ: സ്‌പൈക് ജോണ്‍സ് (ഹെര്‍)
വിഷ്വല്‍ ഇഫക്ട്സ്,സൗണ്ട് മിക്‌സിംഗ്,സൗണ്ട് എഡിറ്റിംഗ്, ഛായാഗ്രഹണം, എഡിറ്റിംഗ്, ഒറിജിനല്‍ സ്കോര്‍ -ഗ്രാവിറ്റി
അവലംബിത തിരക്കഥ: ജോണ്‍ റിഡ്‌ലി(12 ഇയേഴ്‌സ് എ സ്ലേവ്)
വസ്ത്രാലങ്കാരം- കാതറിന്‍ മാര്‍ട്ടിന്‍(ദി ഗ്രേറ്റ് ഗാറ്റ്സ് ബി)
മെക്കപ്പ്, കേശാലങ്കാരം- റോബിന്‍ മാത്യൂ, അഡ്രുയിത്ത ലീ(ദല്ലാസ് ബയേഴ്‌സ് ക്ലബ്)
ഹ്രസ്വചിത്രം(അനിമേഷന്‍)- മിസ്റ്റര്‍ ഹബ്ലോട്ട്
മികച്ച ഗാനം(ലെറ്റ് ഇറ്റ് ഗോ)
ഡോക്യുമെന്ററി ചിത്രം – 20 ഫീറ്റ് ഫ്രം സ്റ്റാര്‍ഡം
ലൈവ് ആക്ഷന്‍ ഹ്രസ്വചിത്രം- ഹീലിയം
ഡോക്യുമെന്ററി ചിത്രം-20 ഫീറ്റ് ഫ്രം സ്റ്റാര്‍ഡം
ഡോക്യുമെന്‍ററി ഹ്രസ്വചിത്രം – ദി ലേഡി ഇന്‍
വിദേശഭാഷാ ചിത്രം- ദി ഗ്രേറ്റ് ബ്യൂട്ടി(ഇറ്റലി)
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha