അതിസമ്പന്നരെ നോട്ടമിട്ട് ഒബാമ, ശക്തമായ പ്രതിഷേധത്തിനിടെ നികുതി വര്‍ധന ഉടന്‍ വേണ്ടെന്ന് അമേരിക്ക
നികുതി വര്‍ധന ഒഴിവാക്കിയും ചെലവു ചുരുക്കിയും സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ ഒടുവില്‍ അമേരിക്ക തീരുമാനിച്ചു. ചെലവു ചുരുക്കല്‍ നടപ്പാക്കുന്നത് രണ്ട് മാസത്തേക്ക്‌കൂടി നീട്ടിവച്ചു. സാധാരണക്കാര്‍ക്കും മധ്യവര്‍ഗത്തിനുമുള്ള നികുതിയിളവ് തുടരും. എന്നാല്‍ അതിസമ്പന്നന്മാര്‍ക്കുള്ള നികുതി കൂട്ടിയിട്ടുമുണ്ട്.
അമേരിക്ക വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുന്നതായി സൂചന നല്‍കിയാണ് കര്‍ശനമായ ചെലവുചുരുക്കല്‍ നയത്തിന് അമേരിക്ക രൂപം നല്‍കുന്നത്. ഇതെല്ലാം ഒഴിവാക്കാനാവാത്ത നടപടിയെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പറയുന്നത്.
നികുതി വര്‍ധനവും ചെലവു ചുരുക്കല്‍ നടപടികളും അമേരിക്കയെ വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്ന പേടിയിലാണ എല്ലാവരും. ഇത് തൊഴിലില്ലായ്‌മ രൂക്ഷമാക്കും. അമേരിക്കന്‍ ഇന്ത്യക്കാരേയും ഇത് സാരമായി ബാധിക്കും.
https://www.facebook.com/Malayalivartha