വീണ്ടും തോക്കുകള്‍ ശബ്‌ദിക്കുന്നു, ഇത് അമേരിക്കന്‍ മോഡല്‍, വീട്ടില്‍ കയറി 3 പേരെ വെടിവെച്ചു കൊന്നു
കൊളറാഡോയിലെ ഒറോറയില്‍ വീട്ടില്‍ അതിക്രമിച്ചുകയറിയ അക്രമിയുടെ വെടിയേറ്റ് മൂന്നുപേര്‍ മരിച്ചു. വിവരമറിഞ്ഞെത്തിയ പോലീസ് അക്രമിയെ വെടിവെച്ചുകൊന്നു. വെടിവെപ്പുനടന്ന വീട്ടില്‍നിന്ന് രക്ഷപ്പെട്ടയാളാണ് അക്രമവിവരം പുറത്തറിയിച്ചത്. വീട്ടുകാരെ തടഞ്ഞുവെച്ചശേഷമാണ് വെടിവെപ്പ് നടത്തിയതെന്ന് രക്ഷപ്പെട്ടയാള്‍ പറഞ്ഞു.
ഒറോറയിലെ സിനിമാഹാളില്‍ കഴിഞ്ഞ ജൂലായില്‍ നടന്ന വെടിവെപ്പില്‍ 12 പേര്‍ മരിക്കുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ ഡിസംബര്‍ 14 ന് ന്യൂടൗണില്‍ പ്രൈമറി സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ 18 പിഞ്ചുകുട്ടികളടക്കം 27 പേര്‍ മരിച്ചതിന്റെ ആഘാതത്തില്‍നിന്ന് അമേരിക്ക കരകയറും മുമ്പാണ് ഇപ്പോഴത്തെ സംഭവം.
2007-ല്‍ വിര്‍ജീനിയ ടെക് യൂണിവേഴ്‌സിറ്റിയില്‍ 32 പേര്‍ മരിക്കാനിടയായ വെടിവെപ്പിനുശേഷം യു.എസ്സില്‍ അത്തരത്തിലുള്ള ഏറ്റവും വലിയ സംഭവമായിരുന്നു ന്യൂടൗണിലേത്. ഇത്തരം അക്രമങ്ങള്‍ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തില്‍, യു.എസില്‍ തോക്കു നിരോധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തിപ്പെടുന്നതിനിടെയാണ് പുതിയ സംഭവം.
https://www.facebook.com/Malayalivartha