ജമ്മുകാശ്‌മീരില്‍ തീവ്രവാദി ആക്രമണം : ഒരു മരണം
ജമ്മുകാശ്‌മീരിലെ കത്‌വയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. പട്ടാള യൂണിഫോമിലെത്തിയ തീവ്രവാദികളാണ് ആക്രമണം നടത്തിയത്.
സമീപത്തെ പട്ടാള ക്യാമ്പ് ലക്ഷ്യമിട്ടായിരുന്നു തീവ്രവാദികളുടെ വരവ്. വരുന്ന വഴിയില്‍ നിന്ന് ഒരു മഹീന്ദ്ര ബോലെറോ കാര്‍ തട്ടിയെടുത്ത് യാത്രക്കാര്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നുവെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതിലാണ് സിവിലിയന്മാര്‍ കൊല്ലപ്പെട്ടത്.
അതിനുശേഷം ജംഗോല്‍ട്ടെയിലെ സൈനിക ക്യാമ്പിലെത്തിയ തീവ്രവാദികള്‍ സൈനികര്‍ക്ക് നേരെ വെടിവെയ്‌പ് നടത്തി. ഇതില്‍ ഒരു സൈനികന് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. തീവ്രവാദികള്‍ക്കായി പട്ടാളം തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്യ അതിരാവിലെ അഞ്ച് മണി മുതല്‍ പട്ടാളം തീവ്രവാദികളെ പിന്തുടരുകയാണ്.ന്വഷണം ഊര്‍ജ്ജിതമാക്കുന്നു
https://www.facebook.com/Malayalivartha