മുഷറഫിനെതിരെ വധശിക്ഷവരെ ലഭിക്കാവുന്ന രാജ്യദ്രോഹക്കുറ്റം ചുമത്തി
2007ല്‍ പാക്കിസ്ഥാനില്‍ ഭരണഘടന റദ്ദാക്കുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്‌ത കേസില്‍ മുന്‍ പാക്കിസ്ഥാന്‍ പ്രസിഡന്റും സൈനിക മേധാവിയുമായ പര്‍വേസ് മുഷറഫിനെതിരെ വിശേഷാല്‍ കോടതി വധ ശിക്ഷവരെ ലഭിക്കാവുന്ന രാജ്യദ്യോഹക്കുറ്റം ചുമത്തി. അഞ്ചു കുറ്റങ്ങളാണ് ചുമത്തിയത്.
അടിയന്തരാവസ്ഥകാലത്ത് നടത്തിയ കുറ്റങ്ങള്‍ മൂന്നു ജഡ്‌ജിമാരടങ്ങുന്ന കോടതി ബെഞ്ച് മുഷറഫിനെ വായിച്ചു കേള്‍പ്പിച്ചു. എന്നാല്‍ മുഷറഫ് അവ നിഷേധിച്ചു. ആരോപണങ്ങള്‍ രാഷ്‌ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ മുഷറഫ് പാകിസ്ഥാന്‍ തന്റെ ഭരണകാലത്ത് കൈവരിച്ച നേട്ടങ്ങള്‍ വിവരിച്ചു. പൊതുജനങ്ങളുടെ പണം കവരുകയും പൊതുഖജനാവു കാലിയാക്കുകയും ചെയ്യുന്നവരാണ് രാജ്യദ്യോഹികള്‍ എന്ന് അദ്ദേഹം പറഞ്ഞു.
കനത്ത കാവലിലാണ് അദ്ദേഹത്തെ കോടതിയില്‍ കൊണ്ടുവന്നത്. 1999 മുതല്‍ 2008 വരെ പാക് ഭരണാധികാരിയായിരുന്നു മുഷാറഫ് ഭരണത്തില്‍ നിന്ന് പുറത്താക്കപ്പെട്ട അദ്ദേഹം 2008 മുതല്‍ സ്വയം പ്രഖ്യാപിത പ്രവാസത്തിലായിരുന്നു. 2007 ലെ അടിയന്തരാവസ്ഥ കാലത്ത് 69 ജഡ്‌ജിമാരെ ജയിലിലടച്ച കേസില്‍ അറസ്റ്റിലായി.
https://www.facebook.com/Malayalivartha