ചിലിയില്‍ ശക്തമായ ഭൂചലനം, രണ്ട് മരണം, സുനാമി മുന്നറിയിപ്പ്
ചിലിയില്‍ ശക്തമായ ഭൂചലനം വടക്കു പടിഞ്ഞാറന്‍ ചിലിയിലെ സമുദ്രതീരത്ത് റിക്‌ടര്‍ സ്‌കെയിലില്‍ 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ രണ്ടു പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സുനാമി ഭീതിയെ തുടര്‍ന്ന് ഇക്വഡോര്‍,പെറു എന്നിവിടങ്ങളിലെ തീരപ്രദേശത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഭൂകമ്പത്തിന് പിന്നാലെ തീപിടുത്തമുണ്ടായതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു
ലാറ്റിനമേരിക്കന്‍ പ്രദേശങ്ങളില്‍ ശക്തമായ ഭൂചലനങ്ങളും തുടര്‍ചലനങ്ങളും അനുഭവപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം ഭൂചലനം ഉണ്ടായി അരമണിക്കൂറിനുളളില്‍ തിരമാലകള്‍ ഉയര്‍ന്നിരുന്നു. സുനാമിയുടെ സൂചനയായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. പ്രാദേശിക സമയം വൈകുന്നേരം 6.46 നാണ് ഭൂചലനം ഉണ്ടായത്. വന്‍ നാശനഷ്‌ടമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പെറുവിന്റെ തീരങ്ങള്‍, ചിലി, ഇക്വഡോര്‍, കൊളംബിയ തുടങ്ങിയ രാജ്യങ്ങളും സുനാമി ഭീഷണിയിലാണ്.
https://www.facebook.com/Malayalivartha