സൈനിക ആസ്ഥാനത്ത് വെടിവയ്‌പില്‍ നാല് മരണം
ടെക്‌സാസില്‍ അമേരിക്കന്‍ സൈനിക ആസ്ഥാനത്തുണ്ടായ വെടിവയ്‌പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ഫോര്‍ട്ട് ഹുഡിലെ കരസേന ആസ്ഥാനത്താണ് വെടിവയ്‌പ് നടന്നത്. സൈനിക യൂണിഫോമിലെത്തിയ തോക്കുധാനിയാണ് വെടിയുതിര്‍ത്തത്. പതിനാല് പേര്‍ക്ക് പരിക്കേറ്റു.
200 ല്‍ ടെക്‌സാസിലെ സൈനിക ആസ്ഥാനത്തുണ്ടായ വെടിവസ്‌പില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. ആക്രമിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്നാണ് ഫോര്‍ട്ട് ഹുഡ് വൃത്തങ്ങള്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. ഇവാന്‍ ലോപസ് എന്നയാളാണെന്ന് തിരിച്ചറിഞ്ഞതായി സുരക്ഷാ വിഭാഗം കമ്മിറ്റി ചെയര്‍മാന്‍ മൈക്കല്‍ മകോള്‍ അറിയിച്ചു. വെടിവയ്‌പിന്റെ കാരണം വ്യക്തമല്ല.
https://www.facebook.com/Malayalivartha