വധശ്രമത്തില്‍ നിന്നും മുഷറഫ് രക്ഷപ്പെട്ടു
പാക്കിസ്ഥാനിലെ മുന്‍ പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന പര്‍വെസ് മുഷറപ് ഇന്നലെ വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടു. ചികിത്സയില്‍ കഴിഞ്ഞിരുന്ന റാവല്‍പിണ്ടി സൈനിക ആശുപത്രിയില്‍ നിന്ന് മുഷറഫ് ഇന്നലെ രാവിലെ ഇസ്ലാമബാദിനു സമീപമുളള സ്വന്തം ഫാംഹൗസിലേക്ക് പോകാനിരിക്കെ വഴിയില്‍ ബോംബ് പൊട്ടി. മുഷറഫിന്റെ വാഹനവ്യൂഹം കടന്നുപോകാനിരുന്ന പാലത്തിനു താഴെയുളള പൈപ്പില്‍ ഒളിപ്പിച്ചിരുന്ന നാലുകിലോ ഭാരം വരുന്ന ബോംബ് വാഹനങ്ങള്‍ വരുന്നതിന് 20 മിനിട്ട് മുമ്പ് പൊട്ടിത്തെറിച്ചതിനാലാണ് അദ്ദേഹം രക്ഷപ്പെട്ടത്.
കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാക്കിസ്ഥാനില്‍ തിരിച്ചെത്തിയ അദ്ദേഹത്തിന് പാക് താലിബാന്‍ തുടങ്ങിയ ഭീകരണ സംഘടനകളില്‍ നിന്ന് വധഭീഷണിയുണ്ട്. മുഷറഫിനെ രാജ്യം വിടാന്‍ അനുവദിക്കണമെന്ന് കഴിഞ്ഞ ദാവസം സൈനിക മേധാവികളടക്കം ആവശ്യപ്പെട്ടിരുന്നു. രാജ്യദ്രോഹമടക്കം നിരവധി കുറ്റങ്ങള്‍ക്ക് വിചാരണ നേരിടുന്നതുകൊണ്ട് ഫാംഹൗസ് ജയിലിലാക്കി മാറ്റി അദ്ദേഹത്തെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha