പ്രസിഡന്റ് തിരഞ്ഞെടുപ്പ് അഫ്‌ഗാനിസ്ഥാനില്‍ ഇന്ന്
അഫ്‌ഗാനിസ്ഥാനില്‍ ഇന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. സ്ഥാനാര്‍ത്ഥികളായി എട്ടു പേരാണ് മത്സരരംഗത്തുളളത്. മുന്‍ വിദേശകാര്യ മന്ത്രിമാരായ സല്‍മായ് റസൂല്‍, മുന്‍ ധനമന്ത്രി അശ്‌റഫ് ഗനി അഹമ്മദ് സായ് അബ്‌ദുല്ല അബ്‌ദുല്ല എന്നിവരാണ് മത്സരത്തെ പ്രമുഖര്‍.
ഇന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എ.പി.,എ.എഫ്.പി വാര്‍ത്താ ഏജന്‍സികളുടെ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വെടിയേറ്റു. ഒരാള്‍ തല്‍ക്ഷണം മരിച്ചു. ജര്‍മന്‍കാരിയായ അജ്ജ നീഡ്‌റിലികാസാണ് കൊല്ലപ്പെട്ടത്. കാനഡക്കാരി കാനി ഗാനണ്‍ ഗുരുതരനിലയില്‍ ആശുപത്രിയിലാണ്. അക്രമണം മാധ്യമ ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്.
പോലീസ് കമാന്‍ഡറാണ് ഇരുവര്‍ക്കുനേരെയും വെടിയുതിര്‍ത്തത്. ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബാലറ്റ് വിതരണം ചെയ്യുന്ന ഔദ്യോഗിക സംഘത്തോടൊപ്പം സഞ്ചരിച്ചിരുന്ന ഇരുവരും ഖോസ്റ്റ് പ്രവശ്യയില്‍ തനായ് ജില്ലയില്‍ വച്ചാണ് ആക്രമിക്കപ്പെട്ടത്. അതിനിടെ തെരഞ്ഞെടുപ്പ് സുഗമമായി നടത്താന്‍ അഫ്‌ഗാന്‍ ഇന്ത്യുടെ സഹായം തേടി.
https://www.facebook.com/Malayalivartha