തിരഞ്ഞടുപ്പില്‍ മികച്ച പോളിങ്. അഫ്‌ഗാന്‍ ജനതയ്ക്ക് ലോകരാഷ്ട്രങ്ങളുടെ അഭിനന്ദനം
തിരഞ്ഞെടുപ്പ് ചരിത്രപരമാണെന്ന് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പില്‍ പങ്കാളികളായ അഫ്ഗാന്‍ പൗരന്‍മാരെ അമേരിക്കന്‍ ജനതയുടെ പേരില്‍ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അധികാരം പൂര്‍ണമായും ഏറ്റെടുക്കാന്‍ അഫ്ഗാന്‍ ജനതയ്ക്ക് അധികാരം നല്‍കുന്ന നിര്‍ണായക തിരഞ്ഞെടുപ്പായിരുന്നു ഇത്. ജനാധിപത്യത്തിലേക്കുള്ള മാറ്റത്തില്‍ ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമാണെന്നും ഒബാമ പറഞ്ഞു.
താലിബാന്റെ ഭീഷണി മറികടന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പങ്കാളികളായ അഫ്ഗാന്‍ ജനതയ്ക്ക് ലോകരാഷ്ട്രങ്ങളുടെ അഭിനന്ദനം. ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ള 1.2 കോടിയില്‍ 70 ലക്ഷത്തോളം പേര്‍ വോട്ട് രേഖപ്പെടുത്തി. 2009-ലെ തിരഞ്ഞെടുപ്പില്‍ 40 ലക്ഷം മാത്രമായിരുന്നു പോളിങ്. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി വില്യം ഹേഗ്, നാറ്റോസഖ്യസേനാ മേധാവി ഫോഗ് റസ്മുസ്സെന്‍ എന്നിവരും അഫ്ഗാന്‍ ജനതയെ അനുമോദിച്ചു.
https://www.facebook.com/Malayalivartha