കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിന്റേതിന് സമാനമായ സിഗ്നല്‍ വീണ്ടും
കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിന്റേതെന്ന് കരുതുന്ന സിഗ്നലുകള്‍ വീണ്ടും ലഭിച്ചതായി തെരച്ചിലിന് നേതൃത്വം നല്‍കുന്ന ആസ്‌ട്രേലിയന്‍ സംഘം. ബ്ലാക് ബോക്‌സിന്റെ കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പുതിയ നിഗ്നല്‍ ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും സിഗനലുകള്‍ ലഭിച്ചിരുന്നെങ്കിലും അത് ബ്ലാക്ക് ബോക്‌സിന്റേതാണെന്ന് ഉറപ്പിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല.
ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെരച്ചില്‍ നടത്തുന്ന ആസ്‌ട്രേലിയയുടെ ഓഷ്യന്‍ ഷീല്‍ഡ് എന്ന കപ്പലിനാണ് രണ്ടു മണിക്കൂറിനിടെ സിഗ്നലുകള്‍ ലഭിച്ചത്. വിമാനത്തിനായുളള തെരച്ചില്‍ വിശ്വാസയോഗ്യമായ തെളിവാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
മാര്‍ച്ച് എട്ടിനാണ് മലേഷ്യയില്‍ നിന്ന് ചൈനയിലേക്ക് പോയ വിമാനം കാണാതായത്. അഞ്ചു ഇന്ത്യക്കാരടക്കം 239 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിന്റേതിന് സമാനമായ സിഗ്നല്‍ വീണ്ടും
കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിന്റേതെന്ന് കരുതുന്ന സിഗ്നലുകള്‍ വീണ്ടും ലഭിച്ചതായി തെരച്ചിലിന് നേതൃത്വം നല്‍കുന്ന ആസ്‌ട്രേലിയന്‍ സംഘം. ബ്ലാക് ബോക്‌സിന്റെ കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പുതിയ നിഗ്നല്‍ ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും സിഗനലുകള്‍ ലഭിച്ചിരുന്നെങ്കിലും അത് ബ്ലാക്ക് ബോക്‌സിന്റേതാണെന്ന് ഉറപ്പിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല.
ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെരച്ചില്‍ നടത്തുന്ന ആസ്‌ട്രേലിയയുടെ ഓഷ്യന്‍ ഷീല്‍ഡ് എന്ന കപ്പലിനാണ് രണ്ടു മണിക്കൂറിനിടെ സിഗ്നലുകള്‍ ലഭിച്ചത്. വിമാനത്തിനായുളള തെരച്ചില്‍ വിശ്വാസയോഗ്യമായ തെളിവാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
മാര്‍ച്ച് എട്ടിനാണ് മലേഷ്യയില്‍ നിന്ന് ചൈനയിലേക്ക് പോയ വിമാനം കാണാതായത്. അഞ്ചു ഇന്ത്യക്കാരടക്കം 239 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha