പാക്കിസ്ഥാനിലെ ബലുചിസ്ഥാന്‍ പ്രവിശ്യയില്‍ ട്രയിനില്‍ ബോംബ് സ്‌ഫോടനം, 12 മരണം
പക്കിസ്ഥാനിലെ ബലുചിസ്ഥാന്‍ പ്രവിശ്യയില്‍ ട്രെയിനില്‍ ബോംബ് പൊട്ടിത്തെറിച്ച് പന്ത്രണ്ട് പേര്‍ കൊല്ലപ്പെട്ടു. മുപ്പത് പേര്‍ക്ക് പരിക്കേറ്റു. റാവല്‍പിണ്ടിയിലേക്ക് പോയ ജാഫര്‍ എക്‌സ്‌പ്രസ് ട്രെയിന്‍ സിബിസ്റ്റേഷനില്‍ എത്തിയപ്പോഴാണ് ഒരു ബോഗിയില്‍ സ്‌ഫോടനമുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആ ബോഗി തകര്‍ന്നു. അടുത്ത ബോഗികള്‍ക്കു തീപിടിച്ചു. ബോംബ് സ്‌ഫോടനത്തിനു പിന്നില്‍ ഒരു സ്‌ത്രീയാണെന്ന് സംശയിക്കുന്നതായി പാക് റെയില്‍വേകാര്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha