ശിക്ഷാതടവുകാരെ പരസ്‌പരം കൈമാറുന്ന കരാരിന്റെ പിന്‍ബലത്തില്‍ ഇറ്റാലിയന്‍ നാവികര്‍ സ്വദേശത്തേക്ക്
കടല്‍കൊലപാതകകേസില്‍ ശിക്ഷിക്കപ്പെട്ട് ഇന്ത്യന്‍ ജയിലില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികര്‍ക്ക് അനുകൂലമായുള്ള കരാര്‍ പ്രാബല്യത്തിലായി. കടലില്‍ വെടിവെയ്‌പ്പുണ്ടാകുന്നതിന് ഒരുമാസം മമ്പാണ് ഇന്ത്യയും ഇറ്റലിയും തമ്മില്‍ തടവുകാരെ കൈമാറുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചത്. എന്നാല്‍ നാവികര്‍ പിടിക്കപ്പെട്ടതോടെ വേഗത്തില്‍ കരാര്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമം ഇറ്റലി ആരംഭിച്ചു. ഇറ്റാലിയന്‍ പാര്‍ലമെന്റ് നേരത്തേതന്നെ ഈ കരാറിന് അംഗീകാരം നല്‍കിയിരുന്നു. ഇരു രാജ്യങ്ങളും ഉടമ്പടി പത്രം കൈമാറിയതോടെ ഡിസംബര്‍ പതിനേഴോടെ കരാര്‍ പ്രാബല്യത്തിലായി. ഈ കരാറാണ് നാവികര്‍ക്ക് തുണയാകുന്നത്. നാവികര്‍ക്ക് പുറമേ ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന മൂന്ന് ഇറ്റലിക്കാര്‍ക്കുകൂടി പ്രയോജനം ലഭിക്കുന്നതാണ് ഈ കരാര്‍
https://www.facebook.com/Malayalivartha