അമേരിക്കയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ സഹപാഠികളായ 20 പേര്‍ക്ക് കുത്തേറ്റു
സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ സഹപാഠികളായ 20 പേര്‍ക്ക് കുത്തേറ്റു. അമേരിക്കയിലെ പെന്‍സില്‍വാനിയ സ്‌റ്റേറ്റിലെ ഒരു ഹൈസ്‌കൂളില്‍ കത്തിയുമായി എത്തിയ ഒരു വിദ്യാര്‍ത്ഥി മറ്റുള്ളവരെ ആക്രമിക്കുകയായിരുന്നു. എല്ലാവര്‍ക്കും നന്നായി തന്നെ മുറിവേറ്റു. രണ്ടുപേരെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയമാക്കി.
പീറ്റ്‌സ്ബര്‍ഗില്‍ നിന്നും 50 മൈല്‍ അകലെയുള്ള മുറിസ്‌വില്ലിലെ ഫ്രാങ്ക്‌ളിന്‍ റീജിയണല്‍ ഹൈസ്‌കൂളില്‍ പ്രാദേശിക സമയം രാവിലെ 7.15 നായിരുന്നു സംഭവം. ഒരു ആണ്‍കുട്ടിയാണ് അക്രമം നടത്തിയത് ഈ കുട്ടി കസ്‌റ്റഡിയലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഈ കുട്ടിയുടെ പ്രായമോ മറ്റ് വിവരങ്ങളോ പുറത്ത്‌വിട്ടിട്ടില്ല.
സ്‌കൂളില്‍ അത്യാഹിത സംഭവങ്ങളില്‍ ഒന്ന് നടന്നിരിക്കുന്നു എന്ന് ഫ്രാങ്കളിന്‍ റീജിയണല്‍ സ്‌കൂള്‍ ഡിസ്‌ട്രിക്‌ട് അവരുടെ വെബ്‌സൈറ്റില്‍ കുറിച്ചു. സ്‌കൂള്‍ താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരാണെന്നും സ്‌കൂള്‍ വെബ്‌സൈറ്റില്‍ കുറിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha