ഇറാഖില്‍ സ്‌ഫോടനങ്ങളിലും വെടിവെപ്പിലും 37 പേര്‍ മരിച്ചു
ഏപ്രില്‍ 30 ന് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇറാഖിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ബോംബ് സ്‌ഫോടനങ്ങളിലും വെടിവെപ്പിലും 37 പേര്‍ മരിച്ചു. 148 പേര്‍ക്ക് പരിക്കേറ്റു.തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ രണ്ട് കാര്‍ ബോംബ് സ്‌ഫോടനങ്ങളിലാണ് 19 പേര്‍ മരിച്ചത്. 90 ലേറെപ്പേര്‍ക്ക് പരിക്കേറ്റു. വടക്കുകിഴക്കന്‍ ബാഗ്ദാദിലെ സദര്‍ നഗരത്തിലെ ആസ്പത്രിയ്ക്ക് സമീപം നടന്ന സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ മരിക്കുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വടക്കന്‍ ബാഗ്ദാദിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളിലും വെടിവെപ്പിലും 13 പേര്‍ മരിക്കുയും 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇറാഖില്‍ ഈമാസം നടന്ന അക്രമ സംഭവങ്ങളില്‍ ഇതുവരെ 290 പേര്‍ മരിച്ചുവെന്നാണ് കണക്ക്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് സുരക്ഷ ഉറപ്പുവരുത്താന്‍ സൈന്യം ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. 2011 ല്‍ അമേരിക്കന്‍ സൈന്യം പിന്മാറിയതിനുശേഷമുള്ള ആദ്യ പാര്‍ലമെന്റ് തിരഞ്ഞെടുപ്പാണ് ഏപ്രില്‍ 30 ന് നടക്കുന്നത്.
https://www.facebook.com/Malayalivartha