ഒന്‍പത് മാസം പ്രായമായ കുഞ്ഞിനെതിരെ ഉണ്ടായിരുന്ന കേസ് പാക് കോടതി പിന്‍വലിച്ചു

ഒന്‍പത് മാസം പ്രായമായ കുഞ്ഞിനെതിരായ കേസ് പാകിസ്ഥാന്‍ കോടതി പിന്‍വലിച്ചു.വധശ്രമം, ആസൂത്രണം ചെയ്യല്‍, കൊലപാതകം,കൃത്യനിര്‍വഹണം, തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട മുഹമ്മദ് മൂസ ഖാനെതിരായ കേസാണ് കോടതി പിന്‍വലിച്ചത്. പന്ത്രണ്ട് കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ഒന്‍പത് മാസം മാത്രം പ്രായമുളള കുഞ്ഞിനെതിരെയും കേസ് എടുത്ത് പാക് പോലീസ് ചരിത്രം സൃഷ്‌ടിച്ചത്. കുടുംബാംഗങ്ങള്‍ക്കൊപ്പം കുഞ്ഞിനുമെതിരെ കേസെടുത്ത പോലീസ് ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് പോലീസ് ചീഫ് നേരത്തെ ഉത്തരവിട്ടിരുന്നു. അതേസമയം മൂസയുടെ കുടുംബാംഗങ്ങള്‍ക്കെതിരായ കോടതി നടപടികള്‍ തുടരും. കുടുംബാംഗങ്ങള്‍ക്കൊപ്പം കോടതിയില്‍ എത്തിയ കുഞ്ഞിന് സെലിബ്രിറ്റി പരിഗണനയാണ് ലഭിച്ചത്. പാല്‍ക്കുപ്പിയുമായായിരുന്നു മൂസ കോടതിയില്‍ എത്തിയത്.
https://www.facebook.com/Malayalivartha