തെരച്ചില്‍ പ്രദേശത്ത് കാണാതായ വിമാനത്തിന്റെ എണ്ണപ്പാട കണ്ടെത്തി
ചൈനയിലേക്കുളള യാത്രാമദ്ധ്യേ ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലേഷ്യന്‍ വിമാനത്തിനായി തെരച്ചില്‍ നടത്തുന്ന ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ എണ്ണപ്പാട കണ്ടെത്തിയതായി റിപ്പോര്‍ട്ട്. തുടര്‍ന്ന് രണ്ടു ലിറ്ററോളം എണ്ണ പരിശോധനയ്‌ക്കായി അധികൃതര്‍ ശേഖരിച്ചു. തകര്‍ന്നു എന്നു കരുതുന്ന വിമാനത്തിലെ ഇന്ധനമാകാം കടലില്‍ പടര്‍ന്നത് എന്നാണ് അധികൃതരുടെ പ്രാഥമിക വിമര്‍ശനം. അതേസമയം വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തുന്നതിനായി ആളില്ലാ അന്തര്‍വാഹിനിയായ ബ്ലൂഫിന്‍ 21 ന്റെ സേവനം പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചതായി തെരച്ചിലിന് നേതൃത്വം നല്‍കുന്ന ഫുസ്റ്റണ്‍ പറഞ്ഞു.
ശബ്‌ദത്തിന്റെ പ്രതിഫലനത്തെ ചിത്രങ്ങളാക്കി മാറ്റാന്‍ കഴിയുന്ന അത്യാധുനിക സംവിധാനങ്ങളുളള അന്തര്‍വാഹിനിയാണ് ബ്ലൂഫിന്‍. കടലിന്റെ വശങ്ങളിലെ ചിത്രങ്ങള്‍ പോലും സൂക്ഷ്‌മതയോടെ പകര്‍ത്താനാകും.
അന്തര്‍വാഹിനി ഉപയോഗിച്ചാല്‍ തന്നെ ഏതെങ്കിലും തരത്തിലുളള ഫലം ലഭിക്കുന്നതിന് ഒരു ദിവസം കാത്തിരിക്കേണ്ടി വരും. രണ്ട് മണിക്കൂര്‍ മാത്രമേ അന്തര്‍ വാഹിനി കടലിന് അടിത്തട്ടില്‍ എത്തുകയുളളൂ. ഏതാണ്ട് പതിനാറു മണിക്കൂര്‍ വേണ്ടി വരും കടലിന്റെ അടിത്തട്ട് അരിച്ചുപെറുക്കാന്‍. പിന്നെയും രണ്ട് മണിക്കൂര്‍ വേണം ഉപരിതലത്തില്‍ എത്തിച്ചേരാന്‍. അന്തര്‍വാഹിനി ശേഖരിച്ച വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്‌തു അപഗ്രഫിച്ച് എടുക്കുന്നതിന് പിന്നെയും നാലു മണിക്കൂര്‍ വേണ്ടിവരും. മാര്‍ച്ച് എട്ടിന് കാണാതായ വിമാനത്തിനായി 38 ദിവസമായി തെരച്ചില്‍ നടത്തി വരികയാണ്. അഞ്ചു ഇന്ത്യക്കാരടക്കമുളള 239 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha