100 വിദ്യാര്‍ത്ഥികളെ തോക്കുധാരികള്‍ തട്ടികൊണ്ടുപോയി
വടക്ക് കിഴക്കന്‍ നൈജീരിയയില്‍ 100 ഓളം സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി. ബോര്‍നോ സംസ്ഥാനത്തെ ചിബോക്കിലെ സ്‌കൂളിലെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന വിദ്യാര്‍ത്ഥികളെയാണ് തട്ടികൊണ്ടു പോയത്.
തോക്കുധാരികള്‍ തട്ടികൊണ്ടുപോയ വിദ്യാര്‍ത്ഥിനികളില്‍ ചിലര്‍ രക്ഷപ്പെട്ട് സ്വന്തം വീടുകളില്‍ എത്തിയെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ആകെ എത്ര വിദ്യാര്‍ത്ഥിനികളെ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി എന്ന കാര്യത്തില്‍ ഔദ്ദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. പെണ്‍കുട്ടികള്‍ക്ക് മാത്രമായുളള സ്‌കൂളുകളില്‍ 250 വിദ്യാര്‍ത്ഥിനികളാണ് പഠിക്കുന്നത്.
പെണ്‍കുട്ടികളെ രക്ഷിക്കാനുളള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. സ്‌കൂളിലുണ്ടായിരുന്ന സുരക്ഷാ സൈനികനെ കൊലപ്പെടുത്തിയ ആക്രമികള്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചവരെ വെടിവച്ച് പരിക്കേല്‍പ്പിച്ചതായും പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha