ജന്‍ദോ തീരത്തിനകലെ യാത്രാകപ്പല്‍ മുങ്ങി മൂന്നൂറോളം പേരെ കാണാതായി
ക്ഷിണകൊറിയയിലെ ജന്‍ദോ തീരത്തിനകലെ യാത്രാകപ്പല്‍ മുങ്ങി മുന്നൂറോളം പേരെ കാണാതായി. 470 യാത്രക്കാരുമായി ഇന്‍ജിയോണ്‍ പോര്‍ട്ടില്‍ നിന്ന് തെക്കന്‍ റിസോര്‍ട്ട് ദീപായ ജെജുവിലേക്ക് പുറപ്പെട്ട സ്വെവോള്‍ എന്ന യാത്രാകപ്പലാണ് മുങ്ങിയത്. കപ്പലില്‍ എന്തോ വസ്‌തു ചെന്നിടിച്ചതായി യാത്രക്കാരില്‍ ചിലര്‍ പറഞ്ഞു. അപകടത്തില്‍ നാലു പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 174 യാത്രക്കാരെ രക്ഷപ്പെടുത്തി ജിന്‍സോ ദ്വീപില്‍ എത്തിച്ചതായി അധികൃതര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ലൈഫ് ജാക്കറ്റ് എടുത്തണിഞ്ഞ് കടലില്‍ചാടി രക്ഷാബോട്ടിനരികിലെത്തി ജീവന്‍ രക്ഷിച്ചു.
പ്രാദേശിക സമയം രാവിലെ 11 ഒമ്പത് മണിയോടെയായിരുന്നു അപകടം. പകുതിയിലേറെ മുങ്ങിചരിഞ്ഞ നിലയിലുളള കപ്പല്‍ മുങ്ങിതാഴ്‌ന്നുകൊണ്ടിരിക്കുകയാണ്. കപ്പലില്‍ നിന്നും അപകട സന്ദേശം ലഭിച്ചതിനെതുടര്‍ന്നാണ് കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ രക്ഷാസംഘവും മീന്‍പിടുത്ത തൊഴിലാളികളും പാഞ്ഞെത്തിയതാണ് ഏറെ പേരെ രക്ഷിക്കാനായത്. ഹെലികോപ്‌റ്ററുകളും ബോട്ടുകളും രക്ഷാപ്രവര്‍ത്തനം തുടരുന്നു.
https://www.facebook.com/Malayalivartha