ഗിനിയില്‍ വിമാനാപകടത്തില്‍ സൈനിക തലവന്‍ ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു
പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഗിനിയുടെയും അയല്‍രാജ്യമായ ലൈബീരിയയുടെയും അതിര്‍ത്തിയിലുണ്ടായ വിമാനാപകടത്തില്‍ ഗിനിയുടെ സൈനികത്തലവന്‍ കൊല്ലപ്പെട്ടു. ജനറല്‍ സോയൂളിമന്‍ കലീഫ ദിയാലോ ആണ് മരിച്ചത്.
ലൈബീരിയന്‍ സൈന്യത്തിന്റെ വാര്‍ഷകാഘോഷത്തില്‍ പങ്കെടുക്കാന്‍ യാത്രതിരിച്ചവരാണ് അപകടത്തില്‍പെട്ടത്. ആറംഗ ഗിനി പ്രതിനിധി സംഘവും അഞ്ചു ജീവനക്കാരും കൊല്ലപ്പെട്ടു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായത്.
https://www.facebook.com/Malayalivartha