ഇന്ത്യന്‍ ജനത മുണ്ട് മുറുക്കിയുടുക്കണം, വി.വി.ഐ.പി.കള്‍ക്കായി വാങ്ങിയ ഹെലികോപ്‌ടര്‍ വിലകൂടുതലെന്ന് കണ്ട് ഒബാമ തള്ളിയത്
ഇന്ത്യന്‍ ജനത മുണ്ട് മുറുക്കിയുടുക്കണം. സാമ്പത്തിക പരിഷ്‌കരണം സാധാരണക്കാര്‍ക്ക് വേണ്ടിയാണ്. സര്‍വ്വ സബ്‌സിഡികളും ഒഴിവാക്കും. ഡീസലിനും പെട്രോളിനും മാസം തോറും വില കൂട്ടാം... ഇതെല്ലാം ജനത്തിന് വേണ്ടിയുള്ളതാണ്. എന്നു കരുതി ഭരിക്കുന്നവര്‍ക്ക് എന്തെങ്കിലും വേണ്ടെന്നുവയ്‌ക്കാന്‍ പറ്റുമോ. ലോകത്തിലെ ഏറ്റവും മുന്തിയ സാധനം ഏറ്റവും വിലകൂടി കിട്ടിയാല്‍ നന്ന്.
12 ഹെലികോപ്‌റ്ററിന്റെ വിലകേട്ട് ലോകത്തെ വലിയ സമ്പന്നനെന്ന് നാമൊക്കെ വിശ്വസിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പോലും ഞെട്ടി. അമേരിക്കന്‍ ജനത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമ്പോള്‍ ഇത്രയും ആര്‍ഭാടം തനിക്ക് വേണ്ടെന്നുവച്ചു. മാത്രമല്ല ഉള്ളവ പുതുക്കി ഉപയോഗിക്കാനും ഒബാമ തീരുമാനിച്ചു. അത്യാധുനിക സുരക്ഷാ സംവിധാനമുള്ള 28 ഹെലികോപ്‌ടറുകള്‍ വാങ്ങാനാണ് ഒബാമ തീരുമാനിച്ചത്. 1300 കോടി രൂപയാണ് കണക്കാക്കിയിരുന്നത്.
വിലകൂടുതല്‍ കാരണം അമേരിക്ക ഉപേക്ഷിച്ച ആ ഹെലികോപ്‌ടറുകളാണ് ഇന്ത്യയിലെ രാഷ്‌ട്രീയക്കാര്‍ക്കായി വാങ്ങിച്ചത്. രാഷ്‌ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ വി.വി.ഐ.പി.കള്‍ക്കും രാഷ്‌ട്രീയക്കാര്‍ക്കുമായാണ് ഇത് വാങ്ങാന്‍ തീരുമാനിച്ചത്.
12 ഹെലികോപ്‌ടറിനായി 3551 കോടി രൂപയുടെ കരാര്‍ ലഭിക്കാനായി 362 കോടി രൂപ കോഴ നല്‍കിയെന്നാണ് കണക്കാക്കുന്നത്.
https://www.facebook.com/Malayalivartha