ബുദ്ധമതത്തോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ച് വിനോദസഞ്ചാരിയെ നാടുകടത്തുന്നു
ബുദ്ധമതത്തോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ച് ബ്രീട്ടീഷ് വിനോദസഞ്ചാരിയെ ശ്രീലങ്ക നാട് കടത്തുന്നു. കൊളംബോ വിമാനത്താവളത്തില്‍ എത്തിയ ബ്രീട്ടീഷുകാരിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. താമരപ്പൂവില്‍ ബുദ്ധന്‍ ഇരിക്കുന്ന ടാറ്റൂ വലത് കൈയ്യില്‍ പതിച്ചതിനാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. എന്നാല്‍ ഇവരുടെ പേര് ലങ്കന്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. വനിതയെ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജാരാക്കിയെന്നും ഇവര്‍ ഇപ്പോള്‍ ഇമിഗ്രേഷന്‍ വിഭാഗത്തിലാണ് ഉള്ളതെന്നും പോലീസ് അറിയിച്ചു. സമാനമായ സംഭവത്തില്‍ കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷ് വിനോദസഞ്ചാരിയെ ലങ്ക നാട് കടത്തിയിരുന്നു. ബുദ്ധ പ്രതിമക്ക് മുമ്പില്‍ അനുചിതമായി പെരുമാറിയെന്ന് ആരോപിച്ച് 2012ല്‍ നാല് ഫ്രഞ്ച് വിനോദ സഞ്ചാരികളെ ജയിലില്‍ അടച്ചിരുന്നു.
https://www.facebook.com/Malayalivartha