നൈജീരിയയില്‍ സ്‌ഫോടനത്തില്‍ ഒമ്പതു മരണം
നൈജീരിയയുടെ തലസ്ഥാനമായ അബുജയിലുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഏപ്രില്‍ 14ന് സ്‌ഫോടനത്തില്‍ 70 പേര്‍ മരിക്കാനിടയായ സ്ഥലത്തിന് സമീപത്താണ് വീണ്ടും വ്യാഴാഴ്‌ച രാത്രിയോടെ ആക്രമണം നടന്നത്.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തില്ല എന്നാല്‍ തീവ്രവാദ സംഘനടയായ ബൊക്കോ ഹറാമാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു.
https://www.facebook.com/Malayalivartha