മാലിദ്വീപ് മുന്‍ പ്രസിഡന്റ് നദീഷ് ഇന്ത്യന്‍ എമ്പസിയില്‍ അഭയം തേടി, പിടികൂടാനായി പോലീസ് എമ്പസിക്കു വെളിയില്‍
രാഷ്‌ട്രീയ അസ്ഥിരയെത്തുടര്‍ന്ന് മാലിദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നദീഷും മറ്റ് 12 പേരും മാലിയിലെ ഇന്ത്യന്‍ എംമ്പസിയില്‍ അഭയം തേടി. അനുമതിയില്ലാതെ മാലി സൈന്യത്തിന് എംബസിയില്‍ പ്രവേശിക്കാനാവില്ലെന്ന കാരണത്താലാണ് നദീഷ് ഇവിടെ അഭയം തേടിയത്. അധികാര ദുര്‍വിനിയോഗം നടത്തിയെന്നതിന്റെ പേരില്‍ വിചാരണ നേരിടുന്ന നദീഷ് കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് അറസ്‌റ്റ് ചെയ്യാന്‍ ഉത്തരവിട്ടിരുന്നു.
നദീഷ് ഇന്ത്യന്‍ എമ്പസിയില്‍ അഭയം തേടിയതോടെ ഇന്ത്യന്‍ എമ്പസിക്കു ചുറ്റും പോലീസ് ബാരിക്കേടുകള്‍ തീര്‍ത്തു. നദീഷിനെ വിട്ടുനല്‍കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.
2008ലെ മാലിദ്വീപില്‍ നടന്ന ആദ്യ പൊതു തെരഞ്ഞെടുപ്പില്‍ നദീഷ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ സെനിക അട്ടിമറിയിലൂടെ നദീഷിനെ പുറത്താക്കുകയായിരുന്നു.
https://www.facebook.com/Malayalivartha