കര്‍ശന നിലപാടുമായി ആന്റണി, കുറ്റക്കാരുണ്ടെങ്കില്‍ ശിക്ഷിക്കും, കരാര്‍ റദ്ദ് ചെയ്യും
ഇറ്റലിയിലെ വന്‍കിട പ്രതിരോധനിര്‍മാതാക്കളായ 'ഫിന്‍മെക്കാനിക്ക' യും ഇന്ത്യയുമായി നടന്ന വി.ഐ.പി. ഹെലികോപ്റ്റര്‍ ഇടപാടില്‍ കുറ്റക്കാരുണ്ടെങ്കില്‍ അവര്‍ ശിക്ഷിക്കപ്പെടുമെന്ന് കേന്ദ്രപ്രതിരോധ മന്ത്രി എ.കെ ആന്റണി വ്യക്തമാക്കി.
ഇടപാടില്‍ അഴിമതി നടന്നുവെന്ന ആരോപണം ഉണ്ടായപ്പോള്‍ തന്നെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടെന്നും അദ്ദേഹം പറഞ്ഞു. അതിനുശേഷമാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. എത്രയും പെട്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യോമസേനാ മുന്‍ മേധാവി എസ്.പി ത്യാഗിക്കും ഇടപാടില്‍ പങ്കുണ്ടോ എന്ന ചോദ്യത്തിന്, ആദ്യം അന്വേഷണറിപ്പോര്‍ട്ട് കിട്ടട്ടെ എന്നാണ് ആന്റണി മറുപടി നല്‍കിയത്.
https://www.facebook.com/Malayalivartha