അഫ്ഗാനിസ്ഥാനില്‍ കനത്ത മണ്ണിടിച്ചില്‍; 500 മരണം, 2000 പേരെ കാണാതായി
അഫ്ഗാനിസ്ഥാനില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 500 ആയി. 2000ത്തോളം പേര്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നതായാണ്. വടക്കു കിഴക്കന്‍ അഫ്ഗാനിലെ ബദ്കഷന്‍ മേഖലയിലാണ് ശക്തമായ കാറ്റും മഴയും മൂലം മണ്ണിച്ചിലുണ്ടായത്. മരണസംഖ്യ ഇനിയും വര്‍ധിച്ചേക്കാമെന്നും രക്ഷ പ്രവര്‍ത്തനം കൂടതല്‍ മേഖലയിലേക്ക് വ്യപിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും യുഎന്‍ സഭാവൃത്തങ്ങള്‍ അറിയിച്ചു. അമേരിക്കയുടെ സൈന്യവും രക്ഷാപ്രവര്‍ത്തനത്തിനായി ഈ മേഖലയിലുണ്ട്.
ഹോബോ ഗ്രാമത്തില്‍ തകര്‍ന്ന് വീണ കൂറ്റന്‍ പാറക്കെട്ടിനടിയില്‍ മാത്രം 100റോളം വീടുകള്‍ അകപ്പെട്ടിടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. പരിക്കേറ്റവരെ കൊണ്ട് സമീപത്തെ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്.
https://www.facebook.com/Malayalivartha