പാകിസ്താനില്‍ ഭൂചലനം: രണ്ട് മരണം

ദക്ഷിണ പാകിസ്താനില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഉണ്ടായ ഭൂചലനത്തില്‍ രണ്ട് പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 4.3 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം നവാബാഷ് ജില്ലയിലെ 27 കിലോമീറ്റര്‍ വടക്കുകിഴക്കാണെന്ന് സ്ഥിതീകരിച്ചിട്ടുണ്ട്. ഭൂചലനത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. തലക്ക് പരിക്കേറ്റ് നിരവധി പേര്‍ ചികില്‍സ തേടിയതായി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ജനങ്ങളെ വീടുകളില്‍നിന്ന് ഒഴിപ്പിച്ചിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha