അമേരിക്കയില്‍ പിടിയിലായ കൊടും ഭീകരിലൊരാള്‍ ഹെഡ്‌ലി, ഹെഡ്‌ലിയെപിടിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നെന്ന് അമേരിക്ക
യു.എസ്സില്‍ പിടിയിലായ കൊടുംഭീകരരില്‍ ഒരാള്‍ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്‌കര്‍ ഇ തൊയ്ബ അംഗവുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി (52) ആണെന്ന് യു.എസ് സര്‍ക്കാരിന്റെ ഭീകരവിരുദ്ധപദ്ധതികളുടെ ഉപദേഷ്ടാവ് ജോണ്‍ ബ്രണ്ണന്‍ വ്യക്തമാക്കി.
ഇയാളെ പിടികൂടാന്‍ കഴിഞ്ഞതില്‍ അമേരിക്ക അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യു.എസ്. പൗരത്വമുള്ള പാകിസ്താന്‍കാരനായ ഹെഡ്‌ലിക്ക് യു.എസ്. കോടതി ജനവരിയില്‍ 35 വര്‍ഷം തടവുശിക്ഷ വിധിച്ചു. കുറ്റം സമ്മതിച്ച് അന്വേഷണവുമായി സഹകരിച്ചതുകൊണ്ടാണ് വധശിക്ഷ ഒഴിവായത്. ഹെഡ്‌ലിയുടെ കൂട്ടാളി തഹാവുര്‍ ഹുസൈന്‍ റാണയെ യു.എസ്. കോടതി 14 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.
https://www.facebook.com/Malayalivartha