തീവ്രവാദിസംഘടനയായ ബോക്കോ ഹറാം തട്ടിക്കൊണ്ടുപോയ വിദ്യാര്‍ത്ഥികളെ മതം മാറ്റി
നൈജീരിയയിലെ തീവ്രവാദി സംഘടനയായ ബോക്കോ ഹറാം തടവില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോ പുറത്തുവിട്ടു. തട്ടിക്കൊണ്ടു പോകപ്പെട്ട 275 പേരില്‍ പകുതിയോളം വിദ്യാര്‍ത്ഥിനികളെയാണ് വീഡിയോയില്‍ കാണുന്നത്. ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികളെയെല്ലാം മതം മാറ്റിയതായി ബോക്കോ റാം നേതാവ് അബുബക്കര്‍ ഷെക്കാവു വീഡിയോയില്‍ പറയുന്നുണ്ട്. തടവില്‍ കഴിയുന്ന തങ്ങളുടെ കൂട്ടാളികളെ വിട്ടുകൊടുക്കുകയാണെങ്കില്‍ മാത്രമേ വിദ്യാര്‍ഥിനികളെ സ്വതന്ത്രരാക്കൂ എന്നും പറയുന്നുണ്ട്.കഴിഞ്ഞ ഏപ്രില്‍ 14നാണ് നൈജീരിയയുടെ വടക്കന്‍ പ്രദേശത്ത് ബോണോ ജില്ലയിലുളള ചിബോക്കിലെ ഒരു സ്‌കൂളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപയോത്. വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും കൃസ്‌ത്യാനികളായിരുന്നു. ബോക്കോ റാം എന്നാല്‍ പാശ്ചാത്യ വിദ്യാഭ്യാസം വിലക്കപ്പെട്ടത് എന്നാണ് അര്‍ത്ഥം. വാര്‍ത്താ ഏജന്‍സിക്ക് ലഭിച്ച വീഡിയോ എവിടെവച്ച് എപ്പോള്‍ ചിത്രീകരിച്ചുവെന്ന് വ്യക്തമല്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha