തുര്‍ക്കിയിലെ കല്‍ക്കരി ഖനിയിലുണ്ടായ പൊട്ടിത്തെറിയില്‍ 157 പേര്‍ മരിച്ചു, 75 പേര്‍ക്ക് പരിക്ക്
തുര്‍ക്കിയിലെ കല്‍ക്കരി ഖനിയിലുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം157 ആ.യി. 75 പേര്‍ക്ക് പരിക്കേറ്റു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പടിഞ്ഞാറന്‍ തുര്‍ക്കിയിലെ സോമയില്‍ കല്‍ക്കരി ഖനനത്തിനിടെയുണ്ടായ പൊട്ടിത്തെറിയിലാണ് അപകടമുണ്ടായത്. 300ഓളം തൊഴിലാളികള്‍ ഇപ്പോഴും മണ്ണിനടിയിലകപ്പെട്ടതായി കണക്കാക്കപ്പെടുന്നുത്. അപകടം നടക്കുമ്പോള്‍ 580ഓളം പേര്‍ ഖനിയില്‍ ഉണ്ടായിരുന്നതായാണ് സൂചന. ഖനിക്കുള്ളിലെ വൈദ്യുതി ലൈനിലുണ്ടായ തകരാറാണ് പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് ഏകദേശം 2 കിലോമീറ്റര്‍ താഴ്ചയിലും ഖനിയില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെയുമാണ് അപകടം നടന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. നാല് ടീമുകളായാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മറ്റ് വ്യാവസായിക രാജ്യങ്ങളിലെ ഖനികളിലുള്ള സുരക്ഷാക്രമീകരണങ്ങള്‍ തുര്‍ക്കിയിലില്ലെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. 1992ല്‍ തുര്‍ക്കിയിലുണ്ടായ അപകടത്തില്‍ 270ഓളം ഖനിതൊഴിലാളികളാണ് മരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha