രോഗി ഇച്ഛിച്ചതും പാല് തന്നെ, ഹെലികോപ്‌ടര്‍ രേഖകള്‍ ഇന്ത്യക്ക് നല്‍കില്ലെന്ന് ഇറ്റലി
ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ഇന്ത്യക്ക് നല്‍കാന്‍ ഇറ്റലിയിലെ കേസ് പരിഗണിക്കുന്ന കോടതി വിസമ്മതിച്ചു.ഇതിനിടെ ഹെലികോപ്റ്റര്‍ ഇടപാടിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കാനായി സി.ബി.ഐയുടെയും പ്രതിരോധമന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ അടങ്ങിയ പ്രത്യേകസംഘം ഞായറാഴ്ച ഇറ്റലിയിലേക്ക് പോകുമെന്ന് പ്രതിരോധമന്ത്രാലയം വെളിപ്പെടുത്തി.
ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനും സിബിഐയുടെ ലോ ഓഫീസര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനുമായിരിക്കും സിബിഐയില്‍നിന്നുണ്ടാകുക. പ്രതിരോധമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വ്യോമസേനാ പ്രതിനിധിയുള്‍പ്പെടുന്ന ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും. അന്വേഷണത്തിനായി ഇന്റര്‍പോളിന്റെ സഹായം തേടാനും സിബിഐ തീരുമാനിച്ചിട്ടുണ്ട്. റോമിലെ ഇന്ത്യന്‍മിഷന്റെ സഹായത്തോടെ കോടതിയിലെ ആധികാരിക രേഖകളുടെ പകര്‍പ്പ് ലഭിക്കുമോയെന്നും സിബിഐ അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha