തുര്‍ക്കിയില്‍ കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനം: കൊല്ലപെട്ടവരുടെ എണ്ണം 274 ആയി
തുര്‍ക്കിയില്‍ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 274 ആയി. ഖനിയില്‍ ഇനിയും തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. സുരക്ഷാ സൗകര്യമില്ലാതെ കല്‍ക്കരി ഖനി പ്രവര്‍ത്തിപ്പിച്ചത് സര്‍ക്കാരിന് പറ്റിയ വീഴ്ചയാണെന്നാരോപിച്ച് ഇസ്താബൂളിലെ അങ്കാറയില്‍ പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടി.
അതേസമയം, അല്‍ബേനിയന്‍ പര്യടനം റദ്ദാക്കി പ്രധാനമന്ത്രി തയിബ് ഉര്‍ദുഗാന്‍ ദുരന്തമേഖലയില്‍ സന്ദര്‍ശനം നടത്തി. ദുരന്തത്തിന്‍്റെ കാരണത്തെക്കുറിച്ച് സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടതായി പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്ത് മൂന്നു ദിവസത്തെ ദു$ഖാചരണവും പ്രഖ്യാപിച്ചു. ഖനിക്കുള്ളിലെ വൈദ്യൂതി സംവിധാനത്തിലെ തകരാറിനെ തുടര്‍ന്നാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തെതുടര്‍ന്ന് കാര്‍ബണ്‍ മോണോക്സൈഡ് വാതകം ശ്വസിച്ചാണു മിക്കവരും മരിച്ചത്.
മനിസ പ്രവിശ്യയില്‍ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതിയിലുള്ള സോമ കോള്‍ മൈനിങ് കമ്പനിയിലാണ് അപകടമുണ്ടായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha