തായ്‌ലന്‍ഡില്‍ സൈനികഭരണം
പുറത്താക്കിയ പ്രധാനമന്ത്രി യിങ് ലുക്ക് ഷിനവത്രയെ പിന്തുണയ്‌ക്കുന്നവരും തായ് രാജപക്ഷക്കാരും തമ്മിലുള്ള പോരാട്ടം മൂലം രാഷ്‌ടീയ അനിശ്ചിതത്വം രൂക്ഷമായ തായ്‌ലന്‍ഡില്‍ പട്ടാള ഭരണം ഏര്‍പ്പെടുത്തി. പ്രധാന വീഥികളിലെല്ലാം പട്ടാളം മാര്‍ച്ച് നടത്തി. പട്ടാള അട്ടിമറിയല്ല രാജ്യ സുരക്ഷയ്‌ക്കാണ് ഭരണം ഏറ്റെടുക്കുന്നതെന്ന് സൈന്യം വ്യക്തമാക്കി. വിപുലമായ അധികാരങ്ങളാണ് സൈന്യത്തിന് നല്‍കിയിരിക്കുന്നത്.
ഇടക്കാല സര്‍ക്കാര്‍ തുടരുമെന്നും സൈന്യം അറിയിച്ചു. ടെലിവിഷന്‍ സ്റ്റേഷനുകളുടെ നിയന്ത്രണം സൈന്യം പിടിച്ചെടുത്തു. ജനജീവിതം പഴയ പടി തുടരുമെന്നും അറിയിച്ചു. എന്നാല്‍ സൈന്യവുമായി സര്‍ക്കാര്‍ കൂടിയാലോചിച്ചിട്ടില്ലെന്ന് ഇടക്കാല പ്രധാനമന്ത്രിയുടെ മുഖ്യ സുരക്ഷ ഉപദേഷ്‌ടാവ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha