മോഡിയെ പേടിച്ച് ദാവൂദ് താവളം മാറ്റി
നരേന്ദ്രമോഡിയെ പേടിച്ച് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം താവളം മാറ്റിയെന്ന് റിപ്പേര്‍ട്ട്. ഇസ്ലാമാബാദില്‍ നിന്ന് അഫ് പാക്ക് ബോര്‍ഡറിലേയ്ക്ക് താവളം മാറ്റിയെന്നാണ് ഒരു ദേശീയ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. താന്‍ പ്രധാനമന്ത്രിയായാല്‍ ദാവൂദിനെ പിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഗുജറാത്തിലെ ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഡി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് പാക് ചാരസംഘടന ദാവൂദിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
മോഡി പ്രധാനമന്ത്രിയാകാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് ദാവൂദ് പുതിയ സ്ഥലം മാറിയത്. 1993ലെ മുംബൈ കലാപത്തിന് പിന്നിലെ പ്രധാന സൂത്രധാരനായ ദാവൂദിനെ കുടുക്കുവാന്‍ മോഡി ശ്രമിക്കുമെന്ന് പാക് ചാരസംഘടനയായ ഐ.എസ്.ഐക്ക് അറിയാം. മോഡിയുടെ നീക്കങ്ങളില്‍ ദാവൂദ് അസ്വസ്ഥനാണ്. തന്നെ പിടിക്കുവാന്‍ അമേരിക്കയുടെ സഹായത്തോടെ കമാന്‍ഡോ ഓപ്പറേഷന്‍ നടത്തുമെന്ന് ദാവൂദ് ഭയക്കുന്നു. മോഡി ജയിച്ചുടനേ ഒബാമ വിളിച്ച് അഭിനന്ദിച്ചതോടെയാണ് ഇക്കാര്യങ്ങള്‍ക്ക് വ്യക്തത വന്നത്.
യു.എസ് കമാന്‍ഡോ അബോട്ടാബാദില്‍ അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ലാദന് വേണ്ടി നടത്തിയ റെയ്ഡിന് സമാനമായ ആക്രമണം തനിക്ക് നേരെ ഉണ്ടാകുമെന്ന് ദാവൂദ് കരുതുന്നു. ഇതെത്തുടര്‍ന്നാണ് ഇയാള്‍ പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐയോട് തന്റെ സംരക്ഷണം ഏറ്റെടുക്കണെമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ദാവൂദ് മാത്രമല്ല. അയാളുടെ സാമ്പത്തിക കേന്ദ്രമായ മുംബൈ ലോബിയും മോഡിയുടെ വരവില്‍ അസ്വസ്ഥരാണ്. ഇന്ത്യന്‍ അധോലോകത്തിന്റെ സാമ്പത്തിക തലസ്ഥാനമായാണ് മുംബൈ വിലയിരുത്തപ്പെടുന്നത്. മുന്‍ ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര് അജിത് ഡോവല്‍ കഴിഞ്ഞദിവസം മോഡിയെ കണ്ട് രാജ്യം അഭിമുഖീകരിക്കുന്ന സുരക്ഷാപ്രശ്‌നങ്ങളെപ്പറ്റി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഡോവലിന്റെ സഹായം മോഡി ഉപയോഗപ്പെടുത്തുമെന്നാണ് വിലയിരുത്തുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha