തായ്‌ലന്‍ഡില്‍ പട്ടാളം ഭരണം തുടങ്ങി
തായ്‌ലാന്‍ഡില്‍ പട്ടാളം ഭരണമേറ്റെടുത്തു. രാജ്യത്തിന്റെ എല്ലാ പ്രധാനകേന്ദ്രങ്ങളിലും സൈന്യം വളഞ്ഞു. രാഷ്‌ട്രിയ പാര്‍ട്ടി നേതാക്കളെ സൈന്യം ജയിലിലാക്കി. തലസ്ഥാനമായ ബാങ്കോക്കില്‍ വിവിധ സ്ഥലങ്ങളില്‍ തമ്പടിച്ചിരിക്കുന്ന സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകരും സര്‍ക്കാര്‍ അനുകൂലികളും മാര്‍ച്ചുനടത്താന്‍ ശ്രമിക്കരുതെന്ന്‌സൈന്യം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ദേശീയ സുരക്ഷയ്‌ക്കു ഹാനികരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്ന് മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‌കി. ആയുധം ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സൈന്യം അറിയിച്ചു.
രാജ്യത്തെ പ്രതിസന്ധി പരിഹരിക്കാന്‍ പട്ടാള നിയമം പ്രഖ്യാപിച്ചതിനെ പിന്നാലെയാണ് ഭരണം ഏറ്റെടുക്കുന്നതായി സൈന്യം അറിയിച്ചിരിക്കുന്നത്. നേരത്തെ പ്രശ്‌ന പരിഹാരത്തിന് സൈനിക മേധാവിയുടെ അധ്യക്ഷതയില്‍ ഭരണ, പ്രതിപക്ഷ പ്രതിനിധികളുടെ യോഗം വിളിച്ചിരുന്നു. ഈ യോഗത്തില്‍ പ്രധാനമന്ത്രി നവാത്തംറോംഗ് സംബന്ധിച്ചിരുന്നില്ല. ചര്‍ച്ച പരാജയപ്പെടുകയും ചെയ്‌തതോടെ സൈന്യം ഭരണം ഏറ്റെടുക്കുകയായിരുന്നു.
അപ്പപ്പോഴുള്ളവാര്ത്തയറിയാന് ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha