അഫ്‌ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെ ആക്രമണം
അഫ്‌ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെ ആക്രമണം. ഹെരാതിലെ കോണ്‍സുലേറ്റിനു നേരെയാണ് അഫ്‌ഗാന്‍ ചാവേറുകള്‍ വെടിയുതിര്‍ത്തത്. മൂന്നുപേര്‍ അക്രമി സംഘത്തിലുണ്ടായിരുന്നു. വെടിവയ്‌പ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
പുലര്‍ച്ചെ 3.25-ഓടെയാണ് ആക്രമണമുണ്ടായത്. ആദ്യം ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച അക്രമികള്‍ പിന്നീട് തൊട്ടടുത്ത കെട്ടിടങ്ങളില്‍ നിന്ന് റോക്കറ്റ് ലോഞ്ചറുകളും യന്ത്രത്തോക്കുകളും ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിസേനയും(ഐടിബിപി) അഫ്‌ഗാന്‍ സൈന്യവും കോണ്‍സുലേറ്റ് വളഞ്ഞ് തിരിച്ചടിച്ചു. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി സൈന്യം അവകാശപ്പെട്ടു.
ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിദേശകാര്യ സെക്രട്ടറി സുജാത സിംഗ് സ്ഥിതിഗതികള്‍ വിശകലനം ചെയ്യുകയാണെന്നും അദ്ദേഹം അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha