ഇസ്ലാമാദില്‍ സ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു
പാക് തലസ്ഥാന നഗരമായ ഇസ്ലാമാബാദില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അതി സുരക്ഷാ വലയത്തിലുള്ള സ്ഥലങ്ങളിലൊന്നാണ് ഇസ്ലാമാബാദ്. പാക് താലിബാനാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് സംശയിക്കുന്നു.
നഗരഹൃദയ ഭാഗത്തുള്ള ഒരു മാര്‍ക്കറ്റില്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ ഒളിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്.
വഴിയില്‍ കിടന്ന പ്ലാസ്റ്റിക് സഞ്ചി അവിടത്തെ സെക്യൂരിറ്റി ഗാര്‍ഡ് കാലു കൊണ്ടു തട്ടിയപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ടു കാലും തകര്‍ന്ന് സെക്യൂരിറ്റി ഗാര്‍ഡ് രക്തെ വാര്‍ന്ന് മരിച്ചു. മറ്റൊരാള്‍ക്ക് പരിക്ക് പറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുകhttps://www.facebook.com/Malayalivartha