പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവതിയെ കല്ലെറിഞ്ഞ് കൊന്നു
പാക്കിസ്ഥാനില്‍ പ്രണയിച്ച പുരുഷനെ വിവാഹം ചെയ്‌ത യുവതിയെ കോടതി വളപ്പിലിട്ട് ബന്ധുക്കള്‍ കല്ലെറിഞ്ഞു കൊലപ്പെടുത്തി. ലാഹോര്‍ ഹൈക്കോടതി വളപ്പിലാണ് സംഭവം. യുവതിയുടെ ബന്ധുക്കള്‍ തന്നെയാണ് ഈ അരും കൊല ചെയ്‌തത്. വന്‍ ജനാവലിയെ സാക്ഷി നിര്‍ത്തിയാണ് യുവതിയുടെ സഹോദരനും അച്ഛനുമുള്‍പ്പെടെ ഇരുപതോളം ബന്ധുക്കള്‍ യുവതിയേയും ഭര്‍ത്താവിനേയും കല്ലുകളും വടികളും ഉപയോഗിച്ച് അക്രമിച്ചത്.
വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷമാണ് 25-കാരിയായ ഫര്‍സാന പ്രവീണും മുഹമ്മദ് ഇഖ്‌ബാലും വീട്ടുകാരെ എതിര്‍ത്ത് വിവാഹിതരായത്. ഇഖ്‌ബാല്‍ തന്റെ മകളെ തട്ടിക്കൊണ്ടു പോയെന്ന് ആരോപിച്ച് ഫര്‍സാനയുടെ പിതാവ് കേസ് നല്‌കിയിരുന്നു. ഇതിന്റെ വാദത്തിനായി കോടതിയിലെത്തിയപ്പോഴായിരുന്നു ദമ്പതികള്‍ക്കു നേരെ ആക്രമണമുണ്ടായത്.
നാല്‍പ്പത്തഞ്ചുകാരനായ ഇഖ്‌ബാല്‍ തന്റെ ആദ്യ ഭാര്യ മരണപ്പെട്ട ശേഷമാണ് ഫര്‍സാനയെ കാണുന്നത്. ആദ്യ ഭാര്യയില്‍ ഇയാള്‍ക്ക് 5 കുട്ടികളാണുള്ളത്.
മനുഷ്യാവകാശ കമ്മീഷന്‍ കഴിഞ്ഞ മാസം പുറത്തു വിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം പാകിസ്ഥാനില്‍ കഴിഞ്ഞ വര്‍ഷം ഏകദേശം 869 സ്‌ത്രീകള്‍ ഇത്തരത്തില്‍ കല്ലെറിഞ്ഞ് കൊല്ലപ്പെട്ടിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha