മോഡി ഷെരീഫ് ചര്‍ച്ച പ്രതീക്ഷിച്ചതിലും വിജയമെന്ന് പാകിസ്ഥാന്‍ വിദേശകാര്യ ഉപദേഷ്ടാവ്
പാകിസ്ഥാനിലെ ജനങ്ങളും സര്‍ക്കാരും ഭീകരവാദം തടയാന്‍ പ്രതിജ്ഞാബന്ധരാണെന്ന് നവാസ് ഷെരീഫ് മോദിയെ അറിയിച്ചുവെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഉപദേഷ്ടാവ് സര്‍താജ് അസീസ്. ഇന്ത്യാ-പാക് പ്രധാനമന്ത്രിമാരുടെ ചര്‍ച്ച പ്രതീക്ഷിച്ചതിലും വിജയകരമായിരുന്നുവെന്ന് സര്‍താജ് അസീസ് പറഞ്ഞു. വിദേശകാര്യസെക്രട്ടറിമാര്‍ കൂടിക്കാഴ്ച നടത്തി ചര്‍ച്ചകളുമായി മുന്നോട്ടുപോകും.
ചര്‍ച്ചയില്‍ എത്രമാത്രം പ്രതീക്ഷ ഉണ്ടായിരുന്നോ അതിലും മികച്ച നേട്ടമാണ് കൈവരിച്ചത്. കശ്മീര്‍ പ്രശ്‌നം, മുംബൈ ഭീകരാക്രമണം, സംത്സോത എക്‌സ്പ്രസ് സ്‌ഫോടനം തുടങ്ങിയവ ചര്‍ച്ചയായതായി സര്‍താജ് അസീസ് പറഞ്ഞു. ഭീകരവാദം ഇരുരാജ്യങ്ങളും നേരിടുന്ന പ്രശ്‌നമാണ്.
ഇരു രാജ്യങ്ങളിലെയും വിദേശകാര്യ സെക്രട്ടറിമാര്‍ കൂടിക്കാഴ്ച നടത്തി ചര്‍ച്ചകളുമായി മുന്നോട്ട് പോകും.
മുംബൈ ഭീകരാക്രമണക്കേസ് നിയമത്തിന്റെ വഴിക്ക് പോകുമെന്നും വിചാരണ വേഗത്തിലാക്കണമെന്നത് ഇന്ത്യ കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണെന്നും സര്‍താജ് അസീസ് പറഞ്ഞു.
https://www.facebook.com/Malayalivartha