പാക്കിസ്ഥാനില്‍ അഞ്ചു ഹിന്ദുകുട്ടികളെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയി
പാക്കിസ്ഥാനില്‍ അഞ്ചു ഹിന്ദുകുട്ടികളെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയി. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ദേരയല്ല യാര് മേഖലയിലുള്ള ഒരു സ്കൂളില്‍നിന്നും ബുധനാഴ്ച വൈകിട്ടാണ് ഹിന്ദുകുട്ടികളെ തോക്കുമായി എത്തിയ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയതെന്ന് പ്രദേശിക ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ടു ചെയ്തു.
അഞ്ചിനും പത്തിനും ഇടയില്‍ പ്രായമുള്ള മൂന്ന് പെണ്‍കുട്ടികളേയും രണ്ട് ആണ്‍കുട്ടികളേയുമാണ് തട്ടിക്കൊണ്ടു പോയിരിക്കുന്നത്. കുട്ടികളെ സിന്ധ് പ്രവിശ്യയിലേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്നാണ് പോലീസ് നല്കുന്ന സൂചന. മുസ്ലീം ഭൂരിപക്ഷ രാജ്യമായ പാക്കിസ്ഥാനിലെ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ കുട്ടികളെ തട്ടിക്കൊണ്ടു പോയി മതം മാറ്റുന്നത് സാധാരണമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha