യുക്രൈനില് സൈനിക ഹെലികോപ്ടറിന് നേരെ വിമതര് നിറയൊഴിച്ചു; 14 മരണം
യുക്രൈനില് സൈനിക ഹെലികോപ്ടറിനു നേരെ വിമതര്‍ നടത്തിയ ആക്രമണത്തില്‍ ജനറലടക്കം 14 പേര്‍ കൊല്ലപ്പെട്ടു. യുക്രൈനിന്റെ കിഴക്കന്‍ മേഖലയായ സ്ലോവ്യാന്‍സ്‌കിലാണ് സംഭവം. സൈനികരെ വഹിച്ചുപോയ ഹെലികോപ്ടറാണ് അപകടത്തില്‍ പെട്ടതെന്ന് യുക്രൈന്‍ താത്കാലിക പ്രസിഡന്റ് അലക്‌സാണ്ടര്‍ തര്‍ച്ചിനോവ് അറിയിച്ചു. വിമത നീക്കത്തിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച യുക്രൈന്‍ സൈന്യത്തിന് കനത്ത തിരിച്ചടിയാണ് ആക്രമണം.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി വിമത വിഭാഗം വക്താവ് അറിയിച്ചു. റഷ്യന്‍ നിര്‍മ്മിത ആയുധം ഉപയോഗിച്ചായിരുന്നു വിമതരുടെ ആക്രമണം. ആഴ്ചകളായി സ്‌ളോവിയാന്‍സ്‌ക് പട്ടണത്തില്‍ സൈനികരും വിമതരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയായിരുന്നു.
https://www.facebook.com/Malayalivartha