ഇന്ത്യ-അമേരിക്ക ചര്‍ച്ച ജൂണ്‍ ആറ് മുതല്‍ ഒമ്പത് വരെ
അമേരിക്കന്‍ വിദേശകാര്യ അസിസ്റ്റന്റ് സെക്രട്ടറി നിഷ ദേശായി ബിസ്വാള്‍ അടുത്തമാസം ആറിന് ഇന്ത്യയിലെത്തും. ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയില്‍ നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നത് അടക്കമുള്ള കാര്യം ചര്‍ച്ചയാകും. പ്രാദേശിക വിഷയങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവരും. ഇന്ത്യയിലെ നയന്ത്രവിദഗ്ധരുമായും ബിസിന്‌സ് രംഗത്തെ പ്രമുഖരുമായും നിഷ ബിസ്വാള്‍ കൂടിക്കാഴ്ച നടത്തും.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആദ്യമായാണ് ഇന്ത്യ-അമേരിക്ക ചര്‍ച്ച നടക്കുന്നത്. നേരത്തെ വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു.
https://www.facebook.com/Malayalivartha