ശ്രീലങ്കയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; 10 മരണം
ശ്രീലങ്കയില്‍ കനത്ത വെളളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പത്ത് പേര്‍ മരിച്ചതായി ദുരന്ത നിവാരണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടും.
തലസ്ഥാനമായ കൊളംബോയില്‍ നിന്ന് 50 കിലോമീറ്റര്‍ തെക്ക് കലുതറ ജില്ലയില്‍ ആണ് പ്രകൃതി ദുരന്തം ഉണ്ടായിരിക്കുന്നത്. ഇവിടെ ആയിരത്തോളം കുടുംബങ്ങളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. കൊളംബോക്കടുത്ത് വൃദ്ധ ദമ്പതികള്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് വ്യോമ-നാവിക സേനകള്‍ രംഗത്തുണ്ട്. കഴിഞ്ഞ രണ്ടു ദിവസമായി ശ്രീലങ്കയില്‍ ശക്തമായ മഴ തുടരുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha